ഈണം വിത്ത് ഓണം എന്ന ആൽബത്തിനേപ്പറ്റി മലയാള മനോരമയിൽ എഴുതി കൂടുതൽ ആൾക്കാരിലേക്ക് ഫ്രീ മ്യൂസിക് എന്ന ആശയം എത്തിച്ച സുനീഷിനു നന്ദി. കോപ്പി അയച്ചു തന്ന യാരിദിനും നന്ദി.ഈണത്തിനു കിട്ടിയ ഒരു ഓണസമ്മാനമായി ഇതിനെ കാണുന്നു.
പ്രിയരേ..ഈണത്തിന്റെ ഓണപ്പാട്ടുകൾ പുറത്തിറങ്ങി.ഓണം പ്രമേയമാക്കിയ ഒരു കൂട്ടം ലളിതഗാനങ്ങളാണ് ഇത്തവണ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേൾക്കുക.അഭിപ്രായമറിയിക്കുക..! ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഈണത്തിന്റെ ഓണം വിത്ത് ഈണം എന്ന വെബ്ബിലേക്കെത്താം..!
പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!
നിങ്ങളോടൊപ്പം ഈ ഓണം കൊണ്ടാടാൻ ഗാനസദ്യയുമൊരുക്കി “ഈണ”വുമെത്തുകയാണ്. ഞങ്ങളുടെ ആദ്യഗാനോപഹാരം സമ്പൂർണ്ണവിജയമാക്കിമാറ്റിയ, അതിലെ ഗാനങ്ങളെ നെഞ്ചേറ്റിലാളിച്ച, നല്ല നിർദ്ദേശങ്ങളിലൂടെ ഞങ്ങൾക്ക് നേർവഴികാട്ടിയ നല്ലവരായ എല്ലാ സംഗീതാസ്വാദകരോടും “ഈണ”ത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ . വരും സംരംഭങ്ങളിലും നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
“ഓണം with ഈണം” എന്ന മിനി-ആൽബം ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് അവസാന വാരം പുറത്തിറക്കുകയാണ്.നിങ്ങളുടെ ഇഷ്ടഗായകർ ആലപിക്കുന്ന ഈ ഗാനങ്ങളെല്ലാം കേട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..!
ചെറായി മീറ്റിനോടനുബന്ധിച്ചു നടന്ന ഈണത്തിന്റെ സിഡി പ്രകാശനം ചെറായി മീറ്റിന്റെ റിപ്പോർട്ടിൽ നിന്ന് :- “ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പു ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.“
ഈണത്തിന്റെ വരും കാല സംരംഭങ്ങൾ..! 1.ഈണം ടീം ഒരു ലവ് സോങ്ങ് കൊമേഴ്സ്യൽ ആൽബത്തിനു പിന്നണിയിൽ അണിനിരക്കുന്നു.“ഓർമ്മകൾ“ എന്ന ഈ ആൽബം ജനുവരി 2010ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 2.മലയാളം ബ്ലോഗിൽ നിന്നും 10 കവിതകളുടെ ഒരു കവിതാ ആൽബം.നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണം ഇന്റർനെറ്റിന്റെ അതിരുകൾ കടന്ന് നിങ്ങളുടെ കൈകളിലേക്കെത്തുന്നു.ഈ വരുന്ന 26ആം തീയതി ചെറായിയിൽ വച്ച് നടക്കുന്ന ബ്ലോഗ് സുഹൃദ് സംഗമത്തിൽ ഈണത്തിന്റെ സിഡി പ്രകാശനം ചെയ്യുകയാണ്.ഈണത്തിനെ സ്വാഗതം ചെയ്യുന്ന ചെറായി സംഗമത്തിലെ അംഗങ്ങള്‍ക്ക് നന്ദി.
തികച്ചും ഒരു പരീക്ഷണമായിരുന്നതിനാൽ വളരെയധികം അകാംക്ഷയോടെയായിരുന്നു ഈണത്തിന്റെ വെബ്ബ് റിലീസ് നടത്തപ്പെട്ടത്. മൂവായിരത്തിലധികം വ്യത്യസ്ഥരായ ആളുകൾ ഈണത്തിന്റെ വെബ്ബ് സന്ദർശിക്കുകയുണ്ടായി.പത്ത് ദിവസത്തിനുള്ളിൽ ഒന്നേകാൽ ലക്ഷം ഹിറ്റുകളും18 ജിബിയോളം പാട്ടുകൾ ഡൗൺലോഡും ചെയ്യപ്പെട്ട “ഈണം“ എന്ന സംരംഭം കൂടുതൽ പേരിലേക്ക് എത്തിച്ചതിനു ബൂലോഗത്തിനും ഇന്റർനെറ്റ് മലയാളത്തിനുഭിമാനിക്കാം.
ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു എന്നതിന്റെ ചാരിതാർത്ഥ്യം പങ്കുവയ്ക്കുന്നതിനോടൊപ്പം ഈണത്തിന്റെ പിന്നണിയിലും മുന്നണിയിലും നിന്ന് ഈ സംരംഭത്തെ കൂടുതൽ ജനകീയമാക്കിത്തീർത്ത ഓരോരുത്തരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.തുടർന്നും പാട്ടുകൾ കേൾക്കുക.നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ പങ്കു വയ്ക്കുക.
അറിയിപ്പ് :- ഈണം എന്ന സംരംഭം തികച്ചും സ്വന്തത്രസംഗീതത്തെ പ്രോത്സാഹിപ്പിക്കുവാനുള്ളതിനാല്‍ ഇതിന്റെ സിഡികള്‍ കൊമേഷ്സ്യല്‍ സാധ്യകള്‍ ഇല്ലാതെയാണു പുറത്തിറക്കുന്നത്.ആര്‍ട്ടിസ്റ്റുകള്‍ക്കും ആവശ്യക്കാര്‍ക്കുമൊഴിച്ച് സിഡികള്‍ പുറത്തിറക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ത്തന്നെ ആവശ്യക്കാര്‍ അറിയിക്കുക.
പ്രിയരേ...ഈണത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നു..! നേരത്തേ അറിയിച്ചിരുന്നത് പോലെ ജൂണിൽത്തന്നെ ഈണം റിലീസ് ചെയ്യുക എന്നത് ഒരു സ്വപ്നം പോലെ സാക്ഷാത്ക്കരിക്കുവാൻ സഹായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി..!
പ്രിയരേ.. ഈണത്തിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈണത്തിലെ ഗാനങ്ങളുടെ ആദ്യ ടീസേർസ് സമർപ്പിക്കുന്നു.പാട്ടുകൾ പിന്നണിയിൽ സ്റ്റുഡിയോ ക്വാളിറ്റിയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. നാടൻപാട്ട്,ദു:ഖഗാനം,തത്വചിന്ത,ഉത്സവഗാനം,അർദ്ധശാസ്ത്രീയം,ഭാവഗീതം,താരാട്ട്, യുഗ്മഗാനം,കാമ്പസ് ഗാനം എന്നീ വിവിധ വിഭാഗങ്ങളിൽ തയ്യാറാക്കിയ 9 ഗാനങ്ങളാണ് ഈണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജൂൺ അവസാന വാരം പണികളൊക്കെ പൂർത്തിയാക്കി എല്ലാ ശ്രോതാക്കളിലേക്കും പാട്ടുകൾ എത്തിക്കാം എന്ന പ്രതീക്ഷയിലാണു ഞങ്ങൾ.
ഈണത്തിനു വേണ്ടിയൊരുങ്ങുന്ന പുതിയ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഈണത്തിന്റെ റിലീസിംഗ് തയ്യാറാക്കുന്നതെങ്കിലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ(50രൂപ)ഓഡിയോ സിഡി വേർഷൻ കൂടി ലഭ്യമാക്കണമെന്ന് കരുതുന്നു.താല്പര്യമുള്ളവർ കമന്റിലൂടെയോ eenam2009@gmailഡോട്കോം എന്ന വിലാസത്തിൽ ഒരു മെയിലായോ അറിയിക്കുവാനപേക്ഷ.ഓഡിയോ സിഡി വാങ്ങുന്നവര്‍ക്ക് എമ്പീത്രീ കമ്പ്രഷന്‍ ഫോര്‍മാറ്റിലല്ലാത്ത ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പ് തന്നെ കരസ്ഥമാക്കാവുന്നതാണ്.
ഈണം 2009ലെ ആർട്ടിസ്റ്റുകളെക്കൂടി നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
ഈണത്തിന്റെ 9 ഗാനങ്ങളുടേയും ഒരു ചെറിയ പതിപ്പ് താഴെയുള്ള പ്ലേയർ വഴി ശ്രവ്യമാകുന്നതാണ്. സ്റ്റുഡിയോ റെക്കോര്‍ഡിംഗ് വേളയില്‍ എടുത്ത റഫ് വോക്കല്‍ വേര്‍ഷനുകളാണിത്.ഹെഡ്ഫോണ്‍/ഇയര്‍ ഫോണ്‍ വഴി കേള്‍ക്കാന്‍ താല്പര്യപ്പെടുന്നു.
Dear Friends,
Thanks for your continuous support and encouragement on EENAM 2009 - A Freely Downloadable Malayalam Musical Album , a first of this kind within the Malayalam blogosphere/Internet. EENAM 2009 has 9 Malayalam songs of different genres falling into Folk, Pathos, Philosophical, Festival, Semi Classical,Lullaby, Melody, Duet, Fast campus song categories.
We have made tremendous progress with the studio recordings and orchestration, and as per plan the album will be released by end of June 2009.The album is freely downloadable from Internet. We are also planning to release and distribute an audio CD version for Rs50.Do let us know your interest through blog comments and/or by sending us email at eenam2009@gmail.com.
Presenting the TEASERS for the 9 songs below (Best heard with headphones)! This a compilation of audio clips taken during the recording sessions . Final Vocal recording/editing/mixing is in progress.
Do let us know your valuable comments! Looking forward to your esteemed support!
ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)
ഈണത്തിന്റെ മൂന്നു ലോഗോകൾ താഴെ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ വായനക്കാർക്ക് ഈണത്തിനെ പരിചയപ്പെടുത്തുവാൻ ഇതുപയോഗിക്കുക.ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ബ്ലോഗറിൽ ചേർത്ത് ലിങ്ക് കൊടുക്കുമ്പോൾ ദയവായി www.eenam.com എന്ന് കൊടുക്കുക
ഈണം - മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം (ജൂൺ - 2009)
സ്വതന്ത്രമായി ആർക്കും ഇന്റർനെറ്റിലൂടെ പാട്ടുകൾ കേൾക്കാനും ഡൗൺലോഡ് ചെയ്യാനുമായി തയ്യാറാക്കുന്ന മലയാളത്തിന്റെ ആദ്യ സംരംഭം.വിവിധദേശങ്ങളിൽ ജോലിനോക്കുന്ന സംഗീത പ്രേമികളായ മലയാളികളുടെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം.
ഏവരുടേയും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ഈണത്തിന്റെ വകയായി ഒരു ചെറിയ വിഷുക്കൈനീട്ടം ഇതാ ഇവിടെ...!
ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)
ആദ്യമായ് കിട്ടിയ കൈനീട്ടം, ഇന്നും ഓർമ്മതൻ മുറ്റത്തെ കളിയാട്ടം ഒരുകണിക്കൊന്നപോൽ പുഞ്ചിരിച്ചവളെന്റെ ഹൃദയത്തിനേകിയ കൺനീട്ടം, ഞാൻ ഒരിക്കലും മറക്കാത്ത കൈനീട്ടം